HOME
DETAILS

സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ പൊങ്ങിയത് 3,89,544 കെട്ടിടങ്ങള്‍

  
backup
June 16 2019 | 22:06 PM

389544-new-buildings-in-kerala-within-a-year-12-06-2019


മലപ്പുറം: സംസ്ഥാനത്ത് വര്‍ഷാവര്‍ഷം നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായി കണക്കുകള്‍. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് കെട്ടിടങ്ങളുടെ എണ്ണം അതിശയിപ്പിക്കുന്ന വിധത്തില്‍ വര്‍ധിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവര വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
ഒരു വര്‍ഷത്തിനിടെ 3,89,544 കെട്ടിടങ്ങളാണ് പുതിയതായി നിര്‍മിക്കപ്പെട്ടത്. ഇതില്‍ 301,970(77.52 ശതമാനം) എണ്ണവും നിര്‍മിക്കപ്പെട്ടത് പാര്‍പ്പിടാവശ്യത്തിനു വേണ്ടിയാണ്. പുതിയതായി നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളില്‍ 77.61 ശതമാനവും ഗ്രാമ പ്രദേശങ്ങളിലും 22.39 ശതമാനം നഗര പ്രദേശങ്ങളിലുമാണ്.


87,574 കെട്ടിടങ്ങള്‍ മാത്രമാണ് പാര്‍പ്പിടാവശ്യത്തിനു വേണ്ടിയല്ലാതെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 72.50 ശതമാനം ഗ്രാമങ്ങളിലും 27.50 ശതമാനം നഗരങ്ങളിലുമാണ്. ഇതനുസരിച്ച് നഗര പ്രദേശങ്ങളില്‍ നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളെക്കാള്‍ ഏഴിരട്ടിയാണ് ഗ്രാമീണ മേഖലകളില്‍ നിര്‍മിക്കപ്പെടുന്നത്.
പാര്‍പ്പിടാവശ്യത്തിന് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത് മലപ്പുറം ജില്ലയിലാണ്. 39,632 കെട്ടിടങ്ങളാണ് മലപ്പുറത്ത് ഒരു വര്‍ഷത്തിനിടെ നിര്‍മിച്ചത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 7,553 എണ്ണമാണ് ഇവിടെ നിര്‍മിച്ചത്. മറ്റു ആവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളും കൂടുതലുള്ളത് മലപ്പുറം ജില്ലയില്‍ തന്നെയാണ്. 14,441 എണ്ണം. കുറവ് പത്തനംതിട്ടയിലും. 2,314 എണ്ണം.
പാര്‍പ്പിടാവശ്യത്തിനു വേണ്ടിയല്ലാതെ നിര്‍മിച്ച കെട്ടിങ്ങളില്‍ ഭൂരിഭാഗവും വാണിജ്യാവശ്യത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. 69,739 കെട്ടിടങ്ങളാണ് വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത്. ഈ മേഖലയിലുള്ള അതിവേഗ വളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. 3,930 എണ്ണം വ്യവസായികാവശ്യത്തിനും 2,931 കെട്ടിടങ്ങള്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയുമാണ് നിര്‍മിച്ചിട്ടുള്ളത്.


ഒരു വര്‍ഷത്തിനിടെ നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളില്‍ 3,80,967 എണ്ണവും സ്വകാര്യ മേഖലയിലാണ്. സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള 3,951 കെട്ടിടങ്ങളും മറ്റു ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട 4,626 കെട്ടിടങ്ങളുമുണ്ട്.
കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ കാര്യത്തില്‍ വന്‍ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പാരമ്പര്യമായി ഉപയോഗിച്ചുപോന്നിരുന്ന നിര്‍മാണ വസ്തുക്കള്‍ക്ക് പകരം അത്യാധുനിക നിര്‍മാണ വസ്തുക്കള്‍ ഇടം പിടിച്ചിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സാന്ദ്രത എല്ലാ ജില്ലകളിലും വലിയ തോതില്‍ വര്‍ധിച്ചപ്പോള്‍ ഓട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.


പുതിയ കെട്ടിടങ്ങളില്‍ 89 ശതമാനം കെട്ടിടങ്ങളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. 2.62 ശതമാനം മാത്രമാണ് ഓട് മേഞ്ഞ കെട്ടിടങ്ങളുള്ളത്. ഇതു പ്രകാരം പുതിയതായി നിര്‍മിക്കപ്പെട്ട നഗരപ്രദേശങ്ങളിലെ 94.2 ശതമാനം വീടുകളും ഗ്രാമ പ്രദേശങ്ങളിലെ 87.5 ശതമാനം വീടുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്.
2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കെട്ടിടനിര്‍മാണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാല്‍ 2010 മുതല്‍ ഈ രീതിക്ക് മാറ്റമുണ്ടായി.
2009-2010 വര്‍ഷത്തില്‍ ഒന്‍പതു ശതമാനവും 2010-11ല്‍ എട്ടു ശതമാനവും 2011-12ല്‍ ആറു ശതമാനവും 2012-13 ല്‍ നാലു ശതമാനവും വര്‍ധിച്ചു. 2013-14 വര്‍ഷത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് കെട്ടിട നിര്‍മാണ രംഗത്തുണ്ടായത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2014-15, 2015-16 വര്‍ഷങ്ങളിലും കെട്ടിട നിര്‍മാണം കുറഞ്ഞു. എന്നാല്‍ 2016-17 വര്‍ഷത്തില്‍ ഇത് വീണ്ടും ഉയര്‍ന്നതായാണ് കണക്കുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago