കോവളം വികസനത്തിന് പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: കോവളം ബീച്ചിന്റെയും അനുബന്ധ സ്ഥലങ്ങളുടെയും വികസനത്തിന് പ്രത്യേക യോഗം വിളിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. എം. വിന്‍സെന്റ് എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോവളം വികസനത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതില്‍ കാര്യമില്ല, നിലവിലുള്ള കമ്മിറ്റികള്‍ നല്ലതു പോലെ പ്രവര്‍ത്തിച്ചാല്‍ മതി. അതിനായി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ പുന:സംഘടിപ്പിക്കും. കോവളത്ത് എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വരുന്നത് മദ്യനയത്തിന്റെ ഭാഗമായാണ്. അത് ഭരണ-പ്രതിപക്ഷങ്ങളുടെ കൂട്ടായ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ പരിഹരിക്കാനാകൂ. ലൈറ്റ് സ്ഥാപിക്കുന്നതിന് ഒന്നേകാല്‍ കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. മാലിന്യ പ്രശ്‌നത്തിനും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."