കിണറ്റില്‍ വീണ കുഞ്ഞിനെ പ്ലസ്വണ് വിദ്യാര്‍ഥി സാഹസികമായി രക്ഷപ്പെടുത്തി
ആറ്റിങ്ങല്‍: മുത്തശ്ശിയുടെ കൈയില്‍നിന്നും വഴുതി കിണറ്റില്‍ വീണ രണ്ടു വയസുകാരിയെ ബന്ധുവായ പ്ലസ് വണ്‍ വിദ്യാര്‍ഥി സാഹസികമായി രക്ഷപ്പെടുത്തി. കോരാണി കുറക്കട മരങ്ങാട്ടു ദേവീ ക്ഷേത്രത്തിനു സമീപം അനിവിലാസത്തില്‍ അജികുമാറിന്റെയും വിജിയുടെയുടെയും എക മകള്‍ അനാമിക ( രണ്ട് )യാണ് കഴിഞ്ഞ ദിവസം അഞ്ചുമണിയ്ക്ക് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്.
മുത്തശ്ശിയുടെ കൈയിലിരിക്കുന്നതിനിടെ വഴുതി കിണറ്റിനുള്ളിലേക്കു വീഴുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന കുട്ടിയുടെ വല്യച്ഛന്റെ മകന് തോന്നയ്ക്കല്‍ കുടവൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്രീറാം( 16) കിണറിന്റെ തൂണില്‍ കയര്‍ ബന്ധിച്ച്് അതിലൂടെ അതിസാഹസികമായി കിണറ്റിനുള്ളിലേക്ക് തൂങ്ങിയിറങ്ങി. കുട്ടിയെ വെള്ളത്തില്‍ നിന്നു പൊക്കിയെടുത്ത ശ്രീറാം കയറില്‍ നിന്നു പിടിവിടാതെ തൂങ്ങി നിന്നു. കിണറ്റില്‍ രണ്ടാള് പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. ഈ സമയം ശ്രീറാമിന്റെ അച്ഛന് അനില്‍കുമാറും നാട്ടുകാരും കിണറ്റിലിറങ്ങി രണ്ടുപേരെയും കരയ്ക്കെത്തിച്ചു. കുഞ്ഞിനെ ആദ്യം വലിയകുന്ന് ആശുപത്രിയിലും അവിടെ നിന്ന് എസ്.എ.ടിയിലും എത്തിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."