സമുദ്ര സാധ്യതകള്‍ ശാസ്ത്രലോകം പ്രയോജനപ്പെടുത്തിയില്ല: പ്രൊഫ. എം. ചന്ദ്രശേഖരന്‍
നീലേശ്വരം: സമുദ്രത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ഇനിയും വേണ്ടവിധം വികസിച്ചു വന്നിട്ടില്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എമിരിറ്റസ് പ്രൊഫസറും പ്രശസ്ത സമുദ്ര ശാസ്ത്രജ്ഞനുമായ പ്രൊഫ. എം. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ സര്‍വകലാശാല മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ 'മറൈന്‍ ബയോടെക്‌നോളജി സാധ്യതകളും സമീപനങ്ങളും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയെ അപേക്ഷിച്ച് ജൈവവൈവിധ്യം കൂടുതലുള്ളത് സമുദ്രമേഖലയിലാണ്. വിവിധ ലോകരാജ്യങ്ങളില്‍ സമുദ്രഗവേഷണം വികസിച്ചു വരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി വ്യത്യസ്തമാണെന്നും ഇത് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. സൂരജ് എം. ബഷീര്‍ സ്വാഗതവും ഡോ. സുരേഷ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."