ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടം
ടോണ്ടന്‍: കൗണ്ടി ഗ്രൗണ്ടില്‍ വിന്‍ഡീസിനും ബംഗ്ലാദേശിനും ഇന്ന് നിര്‍ണായക മത്സരം. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ഇരു ടീമും. ഏറെക്കുറേ സമാനമാണ് ഇരു ടീമിന്റെയും ലോകകപ്പിലെ നിലവിലെ അവസ്ഥ.
ആദ്യ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്തു തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് പക്ഷേ ആ പ്രകടനം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാനായില്ല. ആസ്‌ത്രേലിയക്കെതിരേ എത്തിപിടിക്കാവുന്ന വിജയം കളഞ്ഞു കുളിച്ച വിന്‍ഡീസിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാം മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. നാലാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനു മുന്നില്‍ അനായാസം കീഴടങ്ങിയ വിന്‍ഡീസിന് നിലവില്‍ മൂന്നു പോയിന്റു മാത്രം. അതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകം.മറുഭാഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ആദ്യ കളിയില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ബംഗ്ലാദേശിന് രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍ക്കേണ്ടിവന്നെങ്കിലും അവര്‍ പൊരുതിയാണു വീണത്. മൂന്നാം മത്സരത്തില്‍ ജേസണ്‍ റോയിയുടെ 153 റണ്‍സിന്റെ മികവില്‍ ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ അതു പിന്തുടര്‍ന്നു ജയിക്കാനുള്ള ശേഷിയില്ലായിരുന്നു ബംഗ്ലാ കടുവകള്‍ക്ക്. തോല്‍വി 106 റണ്‍സിന്.
ശ്രീലങ്കയ്‌ക്കെതിരേയുള്ള നാലാം മത്സരം മഴയെടുത്തപ്പോള്‍ ലഭിച്ചത് ഒരു പോയിന്റ്. നിലവില്‍ മൂന്നു പോയിന്റ്. ഇന്നത്തെ മത്സരം ജയിച്ച് സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കുകയായിരിക്കും ഇരു ടീമുകളുടേയും ലക്ഷ്യം. മത്സരത്തിലെ മേല്‍ക്കൈ ആര്‍ക്കെന്നു പറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പഴയ പ്രതാപത്തിന്റെ നിഴലുപോലും ഇല്ലാത്ത ടീമാണ് ഇന്നത്തെ വിന്‍ഡീസ്. എന്നാല്‍ കറുത്ത കുതിരകളെന്ന വിളിപ്പേര് എടുത്തുമാറ്റി ഏതു ടീമിനെയും വെല്ലുവിളിക്കാന്‍ പോന്ന ടീമായിരിക്കുന്നു ഇന്നത്തെ ബംഗ്ലാദേശ്. പോയിന്റ് ടേബിളില്‍ വിന്‍ഡീസ് ആറാമതും ബംഗ്ലാദേശ് എട്ടാമതുംമാണ്.
ബംഗ്ലാദേശ്
ബംഗ്ലാദേശ് ടീമിലായതുക്കൊണ്ടുമാത്രംവാഴ്ത്തപ്പെടാതെ പോയ പ്രതിഭാധനായ കളിക്കാരന്‍ ഷാക്കീബ് അല്‍ ഹസന്‍. പ്രായം തളര്‍ത്താത്ത പോരാളി. ബംഗ്ലാദേശിന്റെ ലോകകപ്പു പ്രതീക്ഷകള്‍ക്ക് പുതിയ മാനം നല്‍കിയ കളിക്കാരന്‍. ഇദ്ദേഹമാണ് ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കുന്തമുന.
കളിച്ച മൂന്നു മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും മൂന്നു വിക്കറ്റുകളും സ്വന്തമാക്കി കഴിഞ്ഞു ഈ ബംഗ്ലാ ഓള്‍റൗണ്ടര്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 75 റണ്‍സ്, ന്യൂസിലന്‍ഡിനെതിരേ 64, ഇംഗ്ലണ്ടിനെതിരേ 121. ഈ ലോകകപ്പില്‍ ഇതുവരെ നേടിയത് 260 റണ്‍സ്. റണ്‍ വേട്ടക്കാരില്‍ അഞ്ചാമന്‍. നാളെ വിന്‍ഡീസിനെ നേരിടുന്ന ബംഗ്ലാദേശിന് പ്രതീക്ഷയര്‍പ്പിക്കാം ഈ ലെജന്‍ഡില്‍.
വെസ്റ്റ് ഇന്‍ഡീസ്
പഴയ കരീബിയന്‍ കരുത്തോ പോരാട്ടവീര്യമോ ഇല്ല ഇന്നത്തെ വിന്‍ഡീസിന്. പേരുകേട്ട കൊമ്പന്‍മാര്‍ ഒരുപാടുണ്ട് എന്നാല്‍ പേരിലെ വീര്യം കളിക്കളത്തില്‍ കാണാനില്ല.
ക്രിസ് ഗെയ്‌ലും റസ്സലും തുടങ്ങിയ താരങ്ങള്‍ ഉത്തരവാദിത്വം മറന്നുള്ള കളിയാണ് കാഴ്ചവയ്ക്കുന്നത്.
സ്ഥിരതയോടെ കളിക്കുന്നില്ല. ടി-20യല്ല ഏകദിനമെന്ന് ഇനിയും വിന്‍ഡീസ് താരങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.
വൈകിട്ട് മൂന്നിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."