സാരി ഇനി യുവന്റസ് പരിശീലകന്
റോം: ചെല്‍സി വിട്ട മൗറീസിയോ സാരി ഇനി യുവന്റസിനെ പരിശീലിപ്പിക്കും. സ്വന്തം നാടായ ഇറ്റലിയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ ചെല്‍സി ക്ലബ് വിടാന്‍ അനുവദിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് യുവന്റസുമായി കരാറുള്ളത്. 2018 ജൂലൈയില്‍ നാപോളില് നിന്നായിരുന്നു സാരി ചെല്‍സിയിലെത്തിയത്.
സീസണ് തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ സാരിയുടെ ചെല്‍സി പക്ഷെ പിന്നീട് പതറുന്ന കാഴ്ചയായിരുന്നു. എങ്കിലും ശക്തമായ പോരാട്ടത്തിലൂടെ സീസണ് അവസാനം ചെല്‍സിയെ മൂന്നാം സ്ഥാനത്ത് എത്തിച്ച സാരി ചാംപ്യന്‍സ് ലീഗ് യോഗ്യതയും ടീമിന് നേടിക്കൊടുത്തു.
സീസണില്‍ യൂറോപ്പാ ലീഗ് സ്വന്തമാക്കാനും സാരിക്കും സംഘത്തിനും കഴിഞ്ഞു.
സാരിക്ക് പകരക്കാരനായി ആരാകും എത്തുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അല്ലെഗ്രിയോ ലാംപാര്ഡോ എത്തുമെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."