HOME
DETAILS
MAL
നക്രംച്ചിറ കുളത്തിനു സമീപത്തെ മരങ്ങള്‍ മുറിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
backup
May 17 2017 | 19:05 PM
കാട്ടാക്കട : നക്രംച്ചിറ കുളത്തിനു സമീപത്തു നില്‍ക്കുന്ന മരങ്ങള്‍ സ്വകാര്യ വ്യക്തിക്ക് വേണ്ടി , പി ഡബ്‌ള്യു ഡി ഒത്താശയോടെ മുറിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു .ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം . നേരത്തേ മൂന്നു തവണ ലേലം ചെയ്യാനുള്ള നടപടിയുമായി പി ഡബ്‌ള്യു ഡി ,വനംവകുപ്പ് അധികൃതര്‍ മുന്നോട്ടുപോയപ്പോള്‍ നാട്ടുകാര്‍ ഇതിനെതിരെ പരാതി നല്‍കിയിരുന്നു . രണ്ടു തവണ ലേല നടപടികള്‍ക്കായി എത്തിയപ്പോള്‍ തടയുകയും ചെയ്തിരുന്നു. ഇന്നലെ പൊലിസ് സംരക്ഷണയോടെയാണ് പി ഡബ്‌ള്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ലേല നടപടിക്കായി എത്തിയത്.
വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തി നടപടികള്‍ തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."