പ്രളയ മേഖലയില്‍ കള്ളന്മാര്‍ വിലസുന്നു, ദുരിതബാധിതര്‍ ക്യാംപുകളില്‍
ചെറുതോണി :56 കോളനിയില്‍ ഓഗസ്റ്റ് 15 ന ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടുകള്‍ നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയുന്നവരുടെ അവശേഷിച്ച വീട്ടുപകരണങ്ങളും കുടിവെള്ളത്തിനായി വച്ചിരുന്ന മോട്ടോറുകളും മലമുകളില്‍ താമസിക്കുന്നവര്‍ മുകളിലേക്ക് ഇട്ടിരിക്കുന്ന ഹോസ്സുകളും വാട്ടര്‍ടാങ്കുമുതല്‍ വളര്‍ത്തുമൃഗങ്ങളെ വരെ മോഷ്ടിച്ചു.
തങ്കച്ചന്‍ തേക്കനാലിന്റെ ആടുകളെ മോഷ്ടിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ടതിനാലും മോഷ്ടാക്കള്‍ കൊണ്ടുവന്ന വാഹനം ചെളിയില്‍ താഴ്ന്ന് പോയതിനാലും ആടുകളെ കടത്താന്‍ സാധിച്ചില്ല. തങ്കച്ചന്‍ തേക്കനാലിന്റെ പരാതിയില്‍ വണ്ടിയും പ്രതികളേയും പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരം വിട്ടയച്ചു.
മോഷ്ടാക്കളെ ഭയന്ന് വളര്‍ത്തു മൃഗങ്ങളുള്ള ആളുകള്‍ അവരുടെ മൃഗങ്ങളെ ദുരിതാശ്വാസ ക്യാംപുകളുടെ പരിസരത്തുതന്നെ കെട്ടിയിടുകയും ചെയ്തു. അന്നേ ദിവസം രാത്രി തന്നെ ക്യാംപിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മൃഗങ്ങളെ വീണ്ടും മോഷ്ടിക്കാന്‍ ശ്രമമുണ്ടായി. പട്ടികള്‍ കുരച്ചതുകൊണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ക്യാംപിലെ ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ അറിയിക്കുകയും വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.
സ്റ്റേഷനില്‍ നിന്നും വിട്ടയച്ച പ്രതികള്‍ തന്നെയാണ് വീണ്ടും മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് കോളനി നിവാസികള്‍ വിശ്വസിക്കുന്നു. പൊലിസ് പട്രോളിങ് നടത്തണമെന്നു കോളനി നിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."