പി.സി.എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു
തിരൂരങ്ങാടി: വള്ളിക്കുന്ന് മണ്ഡലം പി.ഡി.പി കമ്മിറ്റിയും പി.സി.എഫും ചേര്‍ന്ന് സംഘടിപ്പിച്ച കുടുംബസംഗമം വെളിമുക്ക് പാലക്കല്‍ സി.പി കണ്‍വന്‍ഷന്‍ സെന്ററില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു. പി.സി.എഫ് മണ്ഡലം പ്രസിഡന്റ് സലാം നീരോല്‍പ്പാലം അധ്യക്ഷനായി. വിവിധ വിഷയങ്ങളില്‍ സാബുകൊട്ടാരക്കര, രാജിമണി തൃശൂര്‍, ശാഫി കളത്തിങ്ങല്‍, സലീം ബാബു ക്ലാസെടുത്തു. നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പ്രിസിഡന്റ് സലാം മൂന്നിയൂരും വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം ഐ.എസ്.എഫ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഷാ കൊട്ടാരക്കരയും പഠന,കല,കായിക രംഗത്ത് മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം പി.ഡി.പി മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് മൂന്നിയൂരും നിര്‍വഹിച്ചു. കബീര്‍ വള്ളിക്കുന്ന്, മുനീര്‍ ചോനാരി, സകീര്‍ പരപ്പനങ്ങാടി, കെ.സി മൊയ്തീന്‍കുട്ടി, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."