ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പള്ളിക്കുളം നവീകരിക്കുന്നു
പരപ്പനങ്ങാടി: തീരദേശ മഹല്ല് നിവാസികളുടെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് അരയന്‍കടപ്പുറം ജുമാമസ്ജിദിന് പരിസരത്തെ നൂറിലേറെ വര്‍ഷം പഴക്കമുള്ള പള്ളിക്കുളം യുവജന കൂട്ടായ്മയില്‍ നവീകരിക്കാന്‍ തീരുമാനം. തീരദേശ മുസ്ലിം യൂത്ത് ലീഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവൃത്തി നടത്തുന്നത്.
അരയന്‍കടപ്പുറം അന്ജുമന് ഇംദാദുല്‍ ഇസ്ലാം സംഘത്തിന് കീഴിലുള്ള നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപയോഗപ്രദമായിരുന്ന കുളം വര്‍ഷങ്ങളായി വൃത്തിഹീനമായികിടക്കുകയാണ്. നാളെ രാവിലെ ആറു മുതല്‍ നടക്കുന്ന ശുചീകരണത്തില്‍ പ്രദേശത്തെ വിവിധ ക്ലബുകള്‍, വിവിധ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ചെട്ടിപ്പടി സാമൂഹ്യാരോഗ്യ കേന്ദ്രം, പരപ്പനങ്ങാടി വില്ലേജ്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, മറ്റു സര്‍ക്കാര്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."