ഇന്ത്യന്‍ ജയത്തില്‍ തുള്ളിച്ചാടി കുഞ്ഞു സിവയും
മാഞ്ചസ്റ്റര്‍: ഇന്ത്യ പാക് മത്സരത്തിലെ റണ്‍മഴയേക്കാള്‍ ഗംഭീരമായി പെയ്യുകയാണ് സോഷ്യല്‍ മീഡിയകളില്‍ ധോനിയുടെ മകള്‍ കുഞ്ഞു സിവ. മത്സരത്തിനൊടുവില്‍ തുള്ളിച്ചാടുന്ന സിവയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍.
ഇന്ത്യന്‍ കളിക്കാരന്‍ ഋഷഭ് പന്തിനൊപ്പമാണ് സിവയുടെ ആഹ്ലാദപ്രകടനം. ഇന്ത്യയുടെ വിജയത്തില്‍ ആര്‍ത്തു വിളിക്കുകയാണ് സിവ. ഒപ്പം ഋഷഭിന്റെ മൂക്കില്‍ മൂക്ക് മുട്ടിച്ച് ഈ കൊച്ചുമിടുക്കി തുള്ളിച്ചാടുന്നതും കാണാം.
ലോകകപ്പില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു ഇന്ത്യപാക് മത്സരത്തിനായി. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ തന്നെ ഇന്ത്യ വിജയതീരത്തെത്തി. 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഋഷഭ് പന്ത് ലണ്ടനിലെത്തിയത്. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഋഷഭ് ടീമിനൊപ്പം ചേര്‍ന്നു. മാഞ്ചസ്റ്ററിലായിരുന്നു ഈ മത്സരം. ധോനിയുടെ കുടുംബവുമുണ്ടായിരുന്നു കളി കാണാന്‍.
The cutest video on the internet today !! Thank you @RishabPant777 for this one. #ZivaDhoni #IndvPak #Ziva pic.twitter.com/3yMWYmRx5a
— Prabhu (@Cricprabhu) June 16, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."