വേതനം ലഭിക്കാതെ തൊഴിലുറപ്പ് തൊഴിലാളികള്‍
എടപ്പാള്‍: കൃത്യമായി വേതനം ലഭിക്കാതെ തൊഴിലുറപ്പു തൊഴിലാളികള്‍ ദുരിതത്തില്‍. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലി ചെയ്ത തൊഴിലാളികളാണ് ആറുമാസം പിന്നിട്ടിട്ടും വേതനം ലഭിക്കാതെ ബുദ്ധിമുട്ടിലായത്.
പഞ്ചായത്തുകള്‍ നല്കുന്ന കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന തുക തൊഴിലാളികളുടെ അക്കൗണ്ടില്‍ വരവു വയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ തുക ഇനിയും അനുവദിച്ചിട്ടില്ല.
തൊഴിലുറപ്പ് പദ്ധതി എ.ഇയാണ് മുമ്പ് സാങ്കേതിക അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം അതാത് പഞ്ചായത്ത് എ.ഇമാരാണ് സാങ്കേതിക അനുമതി നല്‍കേണ്ടത്. എന്നാല്‍ നിലവിലെ സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇവര്‍ക്ക് അനുമതി നല്കാന് കഴിയാത്തതാണ് തടസമാക്കുന്നത്.
നിലവിലെ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തേണ്ടതുണ്ടണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബന്ധപ്പെട്ടവര്‍ എടുക്കാകാത്തതാണ് വിഷയം സങ്കീര്‍ണമാക്കിയത്.
പുതിയ തൊഴില്‍ എന്നു മുതല്‍ ആരംഭിക്കാനാകുമെന്നും ചെയ്ത ജോലിയുടെ വേതനം എന്നു ലഭിക്കുമെന്നും അറിയാതെ തൊഴിലാളികള്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."