HOME
DETAILS
MAL
ഓടുന്ന ബസില്‍ കയറി ജീവനക്കാര്‍ക്കു നേരെ ആക്രമണം; ബസ് നിയന്ത്രണംവിട്ടു
backup
May 17 2017 | 19:05 PM
പുത്തനത്താണി: കടുങ്ങാത്ത്കുണ്ടണ്ട് ചാലി ബസാറില്‍ വച്ച് ഓടുന്ന ബസിലെ ജീവനക്കാര്‍ക്കു നേരെ ആക്രമണം. അക്രമണത്തില്‍ ബസ് നിയന്ത്രണം വിട്ടു. കോട്ടക്കല്‍ -തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് അക്രമത്തിനു പിന്നിലുള്ളതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
ചാലിയിലെ കോട്ടയില്‍ റഫീഖും ബസ് ഡ്രൈവറും തമ്മില്‍ ആളെ കയറ്റി ഓട്ടോറിക്ഷ സമാന്തര സര്‍വിസ് നടത്തുന്നുവെന്നാരോപിച്ച് കശപിശകള് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ അക്രമമെന്ന് സംശയിക്കുന്നു.
ഡ്രൈവറെ അക്രമിച്ചപ്പോള്‍ ബസ് നിയന്ത്രണം വിട്ട് ചാലി തോടിനു കുറുകെയുള്ള ഓവു പാലംഇടിച്ചു തകര്‍ത്താണ് നിന്നത്. അക്രമത്തില്‍ പരുക്കേറ്റ ബസ് ജീവനക്കാരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."