HOME
DETAILS

കാലവര്‍ഷം കനിഞ്ഞില്ല ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു

  
backup
July 26 2016 | 20:07 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9c%e0%b4%bf%e0%b4%b2

മലമ്പുഴ:  മഴ കുറഞ്ഞതിനാല്‍ ജില്ലയിലെ അണക്കെുകളിലെ വെള്ളം താഴുന്നു. കൃഷിക്കും കുടിവെള്ളത്തിനുമൊക്കെ ഉപയോഗിക്കേണ്ട അണക്കെട്ടുകളിലെ ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. 226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ചൊവ്വാഴ്ച 62.3921 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളു.
കഴിഞ്ഞ വര്‍ഷം ഇതേദിവസം 103.43855 ദശലക്ഷം ഘനമീറ്ററായിരുന്നു അളവ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കാത്തതിനാല്‍ നീരൊഴുക്കും കുറവാണ്.
ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വേനലില്‍ ഭാരതപ്പുഴയിലേക്ക് നിരവധി തവണ വെള്ളം തുറന്നുവിട്ടത് മലമ്പുഴയിലെ വെള്ളം കുറയാന്‍ കാരണമായി.
മീങ്കര അണക്കെട്ടിലും ജലനിരപ്പ് ആശങ്കാജനകമാംവിധം താഴെയാണ്. 11.30 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള അണക്കെട്ടില്‍ 1.6 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 8.155 ആയിരുന്നു.
വാളയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ കാര്യമായി പെയ്തിട്ടില്ല. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയായിരിക്കെ ഇപ്പോഴുള്ളത് 3.775 ദശലക്ഷം ഘനമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷമിത് 12.422 ദശലക്ഷം ഘനമീറ്ററായിരുന്നു. ചുള്ളിയാറിലും ജലനിരപ്പ് താഴെയാണ്. ചൊവ്വാഴ്ച 1.217 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണുള്ളത്. 2.492 ദശലക്ഷം ഘനമീറ്ററാണ് 2015ല്‍ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ ആകെ ശേഷി 13.70 ദശലക്ഷം ഘനമീറ്ററാണ്.
50.914 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടില്‍ 14.81 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷമാവട്ടെ 15.801 ദശലക്ഷം ഘനമീറ്ററും. 2015ല്‍ ഈ കാലയളവില്‍ 1219 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍ ഈ സീസണില്‍ കഴിഞ്ഞ ദിവസം വരെ പെയ്തത് 932 മില്ലീമീറ്റര്‍ മാത്രം.
70.8274 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 41.4393 ദശലക്ഷം ഘനമീറ്റര്‍മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വര്‍ഷമിത് 56.5611 ദശലക്ഷം ഘനമീറ്ററായിരുന്നു.
മംഗലം അണക്കെട്ട് മാത്രമാണ് നിറഞ്ഞത്. മംഗലം അണക്കെട്ടിന്റെ ആകെ സംഭരണശേഷി 25.494 ദശലക്ഷം ഘനമീറ്റര്‍ ആണ്. 77.88 മീറ്റര്‍ പരമാവധി ജലനിരപ്പ്. ചൊവ്വാഴ്ചത്തെ ജലനിരപ്പ് 77.77 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 77.58 മീറ്ററും. നിലവില്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മഴയില്ലാത്തതിനാല്‍ ഇത്തവണ ഒന്നാംവിള നെല്‍കൃഷിയും പ്രതിസന്ധിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago