ഫിലിപ്പൈന്‍ യുവതിക്ക് സഊദി എയര്‍ലൈന്‍സില്‍ സുഖപ്രസവം
റിയാദ്: സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്കുള്ള യാത്രക്കിടെ ഫിലിപ്പൈന്‍ യുവതിക്കു ആകാശത്തു സുഖപ്രസവം. വിമാനത്തിലുണ്ടായിരുന്ന വനിതാ ഡോക്റ്റര്‍ സഹായത്തിനായി എത്തിയതോടെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നു. ഒടുവില്‍ അമ്മയും കുഞ്ഞും സുഖമായി വിമാനത്താവളത്തിലിറങ്ങി.
കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും ഫിലിപ്പൈന്സിലെക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന ശേഷമാണു യുവതിക്ക് പ്രസവവേദന തുടങ്ങിയത്. ഇതേതുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിനു പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെ സഊദിയ ജീവനക്കാര്‍ പ്രസവശുശ്രൂഷ ചെയ്യുന്നതിന് യാത്രക്കാരുടെ സഹായം തേടുകയായിരുന്നു. ഇതിനിടയിലാണ് യാത്രക്കാരില്‍ ഒരാളായ ഗൈനക്കോളജിസ്റ്റ് ഡോ. ജാന്‍ സാറൈറ്റ് സധൈര്യം മുന്നോട്ടു വന്നത്. സാറെറ്റിന്റെ മനോധൈര്യമാണ് വിമാനത്തിനകത്ത് മതിയായ സൗകര്യങ്ങളില്ലാതിരുന്നിട്ടും യുവതിക്കും നവജാത ശിശുവിനും രക്ഷയായത്.
യാതൊരു വൈമനസ്യവുമില്ലാതെ മുന്നോട്ടുവന്ന ഡോ. സാറെറ്റ് എയര്‍ ഹോസ്റ്റസുമാരുടെ സഹായത്തോടെ യുവതിയെ പരിചരിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ പ്രസവം നീട്ടികൊണ്ടു പോകാന്‍ ഡോക്ടര്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പ്രസവം നടക്കുകയായിരുന്നു. പ്രസവ ശേഷം സുഖമായികിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും കൂടെ നിന്ന് സെല്‍ഫിയെടുക്കാനും വിമാനജീവനക്കക്കാര് മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."