ബഹ്‌റൈനില്‍ രണ്ടു ദിവസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ആത്മഹത്യയെന്ന് സംശയം
മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്തു വന്നിരുന്ന പ്രവാസി മലയാളിയെ രണ്ടു ദിവസത്തെ തിരോധാനത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തി.
കാസര്‍കോട് പെരുമ്പള സ്വദേശി വയലാംകുഴി മഹേഷി(30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെ റിഫയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പതിവു പോലെ രണ്ടു ദിവസം മുമ്പ് ജോലിക്ക് പുറപ്പെടാനായി സുഹൃത്തുക്കള്‍ മഹേഷ് താമസിക്കുന്ന സ്ഥലത്ത് എത്തിയെങ്കിലും ആളെ കണ്ടിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇതേ തുടര്‍ന്ന് മഹേഷ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സുഹൃത്തുക്കള്‍ അന്വേഷിച്ചു നടന്നെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബഹ്‌റൈന്‍ പോലീസിലും വിവരം അറിയിച്ചിരുന്നു. പൊലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈസ്റ്റ് റിഫയിലെ ഒരു കെട്ടിടത്തില്‍ രണ്ടു ദിവസം പഴക്കമുണ്ടെന്ന് കരുതുന്ന ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പരന്നത്. ഇത് കാണാതായ മഹേഷിന്റെ മൃതദേഹമാണെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിയുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ സല്‍മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മഹേഷിന്റെ കുടുംബം നാട്ടിലാണ്. പെരുമ്പള സ്വദേശി കണ്ണന്‍ വടക്കേതാണ് പിതാവ്. മാതാവ് ബാലാമണിയമ്മ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."