ഖത്തറില്‍ ഇലക്ട്രിക് കാറുകള്‍ സൗജന്യമായി ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കിയതായി ഗതാഗത മന്ത്രാലയം
ദോഹ: ഖത്തറില്‍ ഹരിതവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് കാറുകള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാന്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഒപ്പുവച്ചതായും ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറിയിച്ചു.
നാസര്‍ ബിന്‍ ഖാലിദ് എന്ന കമ്പനിക്കാണ് ഖത്തറില്‍ ഇലക്ട്രിക്ക് കാറുകള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് കരാര്‍ ലഭിച്ചിരിക്കുന്നത്. ഖത്തര്‍ ലോക കപ്പിന് മുന്നോടിയായി ഇലക്ട്രിക്ക് കാറുകള്‍ക്ക് വലിയ രീതിയില്‍ അവസരമൊരുക്കുക എന്നതാണ് ഗതാഗത മന്ത്രാലയം ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഖത്തറിലെ നിരത്തുകള്‍ ഇലക്ട്രിക്ക് കാറുകള്‍ക്ക് വളരെ ഉചിതമാണെന്ന തീരുമാനത്തിലാണ് ഈ രംഗത്തെ വിദഗ്ധര്‍ എത്തിച്ചേരുന്നത്. ഇന്ധന വിലയുടെ കാര്യത്തിലും പരിസ്ഥിതി സൗഹാര്‍ദ വിഷയത്തിലും ഇലക്ട്രിക്ക് കാറുകളാണ് നാളത്തെ ഭാവിയെന്നും ഗതാഗത മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."