HOME
DETAILS
MAL
എം.ഇ.എ എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സമൂഹ വിവാഹം
backup
May 17 2017 | 19:05 PM
കരുവാരകുണ്ട്: പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ സമൂഹ വിവാഹത്തിലൂടെ മാതൃകയാകുന്നു. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് 'മെഹര്‍ 17' എന്ന പേരില്‍ സമൂഹ വിവാഹം സംഘടിപ്പിച്ചത്. കോളജ് വിദ്യാര്‍ഥികളും ജീവനക്കാരും കൂട്ടമായി അണിനിരന്നത് സമൂഹ വിവാഹ ചടങ്ങിന് പത്തരമാറ്റായി. പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്ലിയാര്,അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അലവി ഫൈസി കുളപ്പറമ്പ് , പ്രിന്‍സിപ്പല്‍ ഡോ.റെജിന്‍ എം ലിനസ്, മാനേജര്‍ സി.കെ സുബൈര്‍, മെഹര്‍ ഭാരവാഹികളായ മഹബൂബലി, അബ്ദുസ്സമദ്, കോളജ് ചെയര്മാന് ജുനൈദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."