കുട്ടികള്‍ക്ക് ശുചിത്വ സന്ദേശവുമായി സബ് കലക്ടര്‍
കൊല്ലം: പ്ലാസ്റ്റിക് വിപത്തിനെതിരേ പൊതുസമൂഹത്തില്‍ ബോധവല്‍കരണം നടത്താന്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണമെന്ന് സബ് കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍ദേശിച്ചു. ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന ഗ്രീഷ്‌മോത്സവത്തിന്റെ ഭാഗമായി കരുനാഗപ്പളളി നഗരസഭയുടെ നേതൃത്വത്തില്‍ അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ നടക്കുന്ന കുട്ടികളുടെ ക്യാംപില്‍ സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍.
കുട്ടികള്‍ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ശീലിക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പൂര്‍ണമായും ഒഴിവാക്കണം.
ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കരുത്. ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കി പരമാവധി നാടന്‍ ഭക്ഷണ രീതികള്‍ ശീലമാക്കണമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
ക്യാംപ് അംഗങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം സബ് കളക്ടര്‍ കഞ്ഞിയും ചക്കപ്പുഴുക്കും ചുട്ട പപ്പടവും അടങ്ങുന്ന ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."