വെള്ളമില്ല; മങ്കട ഗവ. ആശുപത്രിയില്‍ രോഗികള്‍ വലയുന്നു
മങ്കട: ഒന്നര മാസമായി മങ്കട കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ കഴിയാതായി. ഓപ്പണ്‍ കിണറും, കുഴല്‍ കിണറുമുണ്ടെങ്കിലും ജലം കിട്ടാക്കനിയാണ്. സ്വകാര്യ ഏജന്‍സികള്‍ വഴി കുടിവെളളം ലഭ്യമാക്കിയാണ് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഉയര്‍ന്ന വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. പകര്‍ച്ച വ്യാധികള്‍ ഏരെ റിപ്പോര്‍ട്ടു ചെയ്തിരുന്നു മങ്കടയില്‍.100 ലധികം പേര്‍ക്കു മഞ്ഞപ്പിത്ത ബാധയും ഒരാള്‍ക്ക് ഡിഫ്തീരിയയും റിപ്പോര്‍ട്ടു് സാഹചര്യം നിലവിലുള്ള ബ്ലോക്കാണ് മങ്കട. 500 ഓളം പേരാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. മികച്ച ലാബും, ഡോക്ടര്‍മാരും നൂറിലധികം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും ഉള്‍പ്പെടെ നിലവില്‍ വന്നിട്ടും ജല ക്ഷാമം രോഗികളെ വലയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."