ആയുര്‍വ്വേദ ആശുപത്രികളില്‍നിന്നു ബ്രഡ് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഭക്ഷണക്രമം പരിഷ്കരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
ഭക്ഷണത്തില്‍ നിന്ന് ബ്രഡ് പൂര്‍ണമായും ഒഴിവാക്കി. പകരം പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്സ് എന്നിവ നല്‍കാനാണ് തീരുമാനം. ഇവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ് ഭക്ഷണക്രമം പരിഷ്കരിച്ചിരിക്കുന്നത്.
രാവിലെ ബ്രഡും പാലും ഉച്ചയ്ക്കും രാത്രിയിലും കഞ്ഞിയും പയറും എന്ന രീതിയിലായിരുന്നു നിലവില്‍ നല്കി വന്നിരുന്നത്. ഉത്തരവ് നടപ്പാകുന്നതോടെ പ്രഭാത ഭക്ഷണത്തില്‍ മാറ്റം വരും.
ആയുര്‍വ്വേദ മെഡിക്കല്‍ ഓഫിസര്‍മാരും ന്യൂട്രീഷ്യന്മാരും അടങ്ങുന്ന വിദഗ്ധ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഭക്ഷണ ക്രമം പരിഷ്കരിക്കാന്‍ തീരുമാനമെടുത്തത്.
ആയുര്‍വേദ ചികിത്സയ്ക്ക് കഴിക്കുന്ന ഭക്ഷണവുമായി വലിയ പ്രാധാന്യമാണുള്ളതെന്നും അതിനാലാണ് രോഗികള്‍ക്ക് മികച്ച ചികിത്സയോടൊപ്പം പോഷക സമ്പുഷ്ടമായ ഭക്ഷണവും നല്കാന് തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."