പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
കൊല്ലം: ചാത്തന്നൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ നിലവിലെ ഒഴിവുകളിലേക്കുള്ള പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
ജാതി സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ മാര്ക്ക്ഗ്രേഡ് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ജൂണ്‍ 30 നകം ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും. ഫോണ്‍: 8547630035.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പിന്റെ പുത്തൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2017 18 അധ്യായന വര്‍ഷം നിലവിലെ ഒഴിവുകളിലേക്ക് പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
ഏതാനും സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മറ്റു സമുദായത്തില്‍പ്പെട്ടവര്‍ക്ക് നീക്കിവച്ചിട്ടുള്ളതിനാല് ആ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം.
ജാതി സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ മാര്ക്ക്ഗ്രേഡ് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ മേയ് 25 നകം വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. മറ്റു സമുദായത്തില്‍പ്പെട്ടവര്‍ വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വിശദ വിവരങ്ങള്‍ വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും. ഫോണ്‍: 8547630027.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."