HOME
DETAILS
MAL
ജൂറി തീരുമാനത്തെ പിന്തുണച്ച് ചെയര്‍മാന്‍: കാര്‍ട്ടൂണ്‍ അവാര്‍ഡ് നിശ്ചയിച്ചാള്‍ക്കു തന്നെ
backup
June 17 2019 | 11:06 AM
തൃശൂര്‍: ലളിതകലാ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ച കാര്‍ട്ടൂണിനെയും തെരഞ്ഞെടുത്ത ജൂറിയെയും പിന്തുണച്ച് ചെയര്‍മാന്‍ നേമം പുഷ്പരാജ്. മികച്ച ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചതെന്നും ജൂറി തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദം ഉയര്‍ന്നതു കൊണ്ടു മാത്രമാണ് പുരസ്‌കാര തീരുമാനം പുന:പരിശോധിക്കുന്നതെന്നും നേമം പുഷ്പരാജ് പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വരച്ച കാര്‍ട്ടൂണാണ് പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം വിവാദമായത്. മതചിഹ്നങ്ങളെ അപകീര്‍ത്തിക്കരമായി ചിത്രീകരിക്കുന്നതിനോട് സര്‍ക്കാരിന് താല്‍പര്യമില്ലെന്നും പുന:പരിശോധിക്കണമെന്നും അക്കാദമിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."