HOME
DETAILS

സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍; മൂന്നു ദിവസമായി ചുരുക്കും

  
backup
September 18, 2018 | 2:05 PM

kerala-school-kalothsavam-in-alappuzha-only-3days

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് വേണ്ടെന്നുവച്ച സ്‌കൂള്‍ മേളകള്‍ മൂന്നു ദിവസമായി ചുരുക്കി നടത്താന്‍ തീരുമാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ എഴ്, എട്ട്, ഒന്‍പത് തിയതികളില്‍ ആലപ്പുഴയില്‍ നടക്കും.

തിരുവനന്തപുരത്ത് ഒക്ടോബര്‍ 26, 27, 28 തിയതികളിലാണ് കായികമേള. കലോത്സവത്തിലെ രചനാ മത്സരങ്ങള്‍ ജില്ലാതലം വരെ മാത്രം നടത്താനും ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര പരിശോധനാ സമിതി യോഗത്തില്‍ തീരുമാനമായി. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വലിയ പന്തലുകള്‍ക്ക് പകരം ഹാളുകളും കലാലയങ്ങളുമാണ് മത്സരങ്ങള്‍ക്ക് വേദികളാവുക.

കലോത്സവ വേദികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ഭക്ഷണമൊരുക്കും. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള ജില്ലാ കലോത്സവങ്ങള്‍ രണ്ട് ദിവസം വീതം നവംബര്‍ 12നും 24നും ഇടയില്‍ നടത്തണം. 47 ഇനങ്ങളുള്ള രചനാ മത്സരങ്ങള്‍ ജില്ലാ തലംവരെ മാത്രം നടത്തും.


ജില്ലയിലെ രചനകള്‍ സംസ്ഥാന തലത്തില്‍ വിലയിരുത്തി ഗ്രേഡ് നല്‍കും. ഉപ ജില്ലാ കലോത്സവങ്ങള്‍ ഒക്ടോബര്‍ 20നും നവംബര്‍ മൂന്നിനുമിടയില്‍ ഒന്നോ, രണ്ടോ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം. സ്‌കൂള്‍ തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്നിനും 13നും ഇടയില്‍ പൂര്‍ത്തിയാക്കണം.

13 ഗെയിംസ് ഇനങ്ങള്‍ സോണല്‍ തലത്തില്‍ അവസാനിപ്പിക്കും. ഇതേ ദിവസങ്ങളില്‍ സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം കൊല്ലത്ത് നടക്കും. നവംബര്‍ 24, 25 തിയതികളില്‍ കണ്ണൂരില്‍ വച്ച് സംസ്ഥാന ശാസ്ത്ര-പ്രവൃത്തി പരിചയമേള നടക്കും. ഇതിന്റെ ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യ വാരത്തില്‍ പൂര്‍ത്തിയാക്കണം.

ശാസ്ത്രമേളയിലെ എല്‍.പി, യു.പി വിഭാഗം മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ഒതുക്കും. നിലവില്‍ തയാറാക്കിയിട്ടുള്ള ചോദ്യപേപ്പറുകള്‍ ക്ലാസ് തലത്തില്‍ വിശകലനം ചെയ്യാം. ഒക്ടോബര്‍ 15നകം ക്ലാസ് ടെസ്റ്റുകള്‍ നടത്തണം. ക്രിസ്മസ് പരീക്ഷ സാധാരണപോലെ രണ്ടാം ടേമില്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a few seconds ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  3 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  an hour ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  8 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  9 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  9 hours ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  9 hours ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  9 hours ago