ന്യൂനപക്ഷ കമ്മിഷന്‍ സെമിനാര്‍ ഇന്ന്
കൊല്ലം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ എല്ലാ ജില്ലകളിലും നടത്തുന്ന ന്യൂനപക്ഷ സെമിനാറുകളുടെ ഭാഗമായി കൊല്ലം ജില്ലയിലെ എല്ലാ മഹല്ലുകളിലെയും ഭാരവാഹികള്‍, ഖത്തീബുമാര്‍, മദ്‌റസ അധ്യാപകര്‍, മറ്റ് മുസ്‌ലിം സമുദായ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഇന്ന് കൊല്ലത്ത് ഏകദിന സെമിനാര്‍ നടക്കും.
കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സെമിനാര്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി പി.കെ ഹനീഫ അധ്യക്ഷത വഹിക്കും. മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ അംഗം ആര്‍ നടരാജനും സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. പി നസീറും വിഷയം അവതരിപ്പിക്കും. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ്, ന്യൂനപക്ഷ കമ്മിഷനംഗം ബിന്ദു എം. തോമസ്, മുന്‍ എം.എല്‍.എ.എ യൂനുസ്‌കുഞ്ഞ്, എസ് അഹമ്മദ് ഉഖൈല്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി(ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ), അഷ്‌റഫ് മൗലവി മൂവാറ്റുപുഴ(ഇമാംസ് കൗണ്‍സില്‍), കെ.പി മുഹമ്മദ്(കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍), നൗഫല്‍ സലാം (കേരള നദ്‌വത്തൂല്‍ മുജാഹിദീന്‍), പി.എച്ച് മുഹമ്മദ് (ജമാഅത്തെ ഇസ്‌ലാമി കേരള), നവാസ് റഷാദി (കേന്ദ്ര ന്യൂനപക്ഷ കോഓര്‍ഡിനേറ്റര്‍), ഡോ. എന്‍ ഇല്യാസ്‌കുട്ടി (കേരള മുസ്‌ലിം ജമാഅത്ത്), എം അലിയാരുകുട്ടി(മെക്ക), ഡോ. പി.എ മുഹമ്മദ്കുഞ്ഞ് സഖാഫി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."