HOME
DETAILS

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  
backup
June 17 2019 | 13:06 PM

strick-junior-docter-in-bangal

കൊല്‍ക്കത്ത: ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഏഴ് ദിവസമായി നടത്തിവന്നിരുന്ന സമരമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയില്‍ പിന്‍വലിച്ചത്.

ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ട് വീതം പ്രതിനിധികളും സമരസമിതിയുടെ അധ്യക്ഷനുമടക്കം 31 ഡോക്ടര്‍മാരാണ് മമതാ ബാനര്‍ജി വിളിച്ച സമവായ ചര്‍ച്ചയില്‍ പങ്കെടുത്തത്. കൃത്യമായ ഉപാധികള്‍ മുന്നോട്ടു വച്ചാണ് ഡോക്ടര്‍മാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് എത്തിയത്.

ആദ്യം ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ മമതാ ബാനര്‍ജി പിന്നീട് നിലപാട് മാറ്റി. ഇതോടെ ചര്‍ച്ചയ്ക്ക് എത്തില്ലെന്ന് ഡോക്ടര്‍മാരും നിലപാടെടുത്തു. ഒടുവില്‍ വഴങ്ങിയ മമതാ ബാനര്‍ജി ഒരു പ്രാദേശിക മാധ്യമത്തെ ചര്‍ച്ച പൂര്‍ണമായും ചിത്രീകരിക്കാന്‍ അനുവാദം നല്‍കി.

ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കാമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ആശുപത്രികളില്‍, വിശേഷിച്ച് എമര്‍ജന്‍സി വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ കൂട്ടും. എമര്‍ജന്‍സി വാര്‍ഡുകളുടെ കവാടത്തില്‍ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കും.

 14 മെഡിക്കല്‍ കോളജുകളില്‍ നിന്നായി സമരത്തിലുള്ള 28 ഡോക്ടര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡോക്ടര്‍മാരെ അക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിവേണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ.എം.എ 24 മണിക്കൂര്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.
ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പണിമുടക്ക് നടത്തിയത്.
ജൂണ്‍ പത്തുമുതലാണ് ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചെങ്കിലും എന്നാല്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു.

കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ ബംഗാളിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. അഭിമാന പ്രശ്നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ധന്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago