HOME
DETAILS
MAL
കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ കൊല്ലപ്പെട്ടു
backup
June 17 2019 | 13:06 PM
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. തോല്പെട്ടി വന്യജീവി സങ്കേതത്തിലെ താല്കാലിക വനം വാച്ചര്‍ ബാവലി തുറവൂര്‍ കോളനിയിലെ കെഞ്ചനാണ്(46)കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടോടെ ഉള്‍വനത്തിലെ ആന്റി പോച്ചിങ് ക്യാംപിന് സമീപത്താണ് കെഞ്ചന് കാട്ടാനയുടെ മുന്നിലകപ്പെട്ടത്. കെഞ്ചനും ഭാര്യ സീതയും മറ്റൊരു വനം വാച്ചറും ആന്റിപോച്ചിങ് ക്യാംപിലേക്ക് നടന്നു പോകുന്നതിനിടയില്‍ കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു.
മൂവരും ചിതറിയോടിയെങ്കിലും കെഞ്ചന് ആനയുടെ മുന്നിലകപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ അസി. വൈല്‍ഡ് ലൈഫ് വാര്ഡന് പി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെഞ്ചനെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മക്കള്‍: സരോജിനി, രമേശന്, സരസ്വതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."