പത്തുരൂപാ നാണയത്തിന് അപ്രഖ്യാപിതവിലക്ക്; വിവിധയിടങ്ങളില്‍ തര്‍ക്കം രൂക്ഷം
വെട്ടത്തൂര്‍: പത്തു രൂപാ നാണയത്തിന് അപ്രഖ്യാപിത വിലക്ക്. വിവിധയിടങ്ങളില്‍ തര്‍ക്കം രൂക്ഷമാകുന്നു. ബസുകളിലാണ് ഇതു സംബന്ധിച്ച് തര്‍ക്കം പതിവാകുന്നത്. ചില ബസുകളില്‍ പത്തുരൂപാ നാണയം എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുമ്പോള്‍ മടക്കി നല്കുമ്പോള് വാങ്ങുന്നില്ലെന്ന് കണ്ടക്ടര്‍മാരും പറയുന്നു. ഇതു വാക്കേറ്റത്തിനും ബസില്‍ നിന്നും ഇറങ്ങി പോകുന്നതിനും വരേ കാരണമാകുകയും ചെയ്യുന്നു. ഇന്നലെ വെട്ടത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ഒരു സ്വകാര്യ ബസില്‍ ഒരാള്‍ 20രൂപ നല്കിയപ്പോള് അയാള്‍ക്ക് ഇറങ്ങേണ്ട സ്ഥലത്തെ ചാര്‍ജെടുത്ത് ബാക്കി നല്‍കിയതില്‍ 10രൂപയുടെ നാണയവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതു വാങ്ങാന്‍ യാത്രക്കാരന് കൂട്ടാക്കിയില്ല. കടകളില്‍ പോലും സ്വീകരിക്കാത്തതു കൊണ്ടാണ് താന്‍ ഈ പണം വാങ്ങാത്തതെന്ന് അദ്ദേഹം പരാതിപ്പെട്ടു. പിന്നീട് കണ്ടക്ടര്‍ 10രൂപാ നോട്ടു നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. വിവിധ സാധനങ്ങള്‍ ഹോള്‍സെയിലായി കച്ചവടം നടത്തുന്നവര്‍ പോലും 10രൂപാ നാണയം സ്വീകരിക്കാത്തതു മൂലം പ്രതിസന്ധിയിലാണെന്ന് ചെറുകിട വ്യാപാരികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."