സുപ്രഭാതം കാംപയിന്‍; റെയ്ഞ്ച്തല സംഗമങ്ങള്‍ ഓഗസ്റ്റ് 6, 7 തിയതികളില്‍
കോഴിക്കോട്: വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഭാഗമായി സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് 10 മുതല്‍ 30 വരെ നടത്തുന്ന കാംപയിനിന്റെ ഭാഗമായുള്ള റെയ്ഞ്ച്തല നേതൃസംഗമങ്ങള്‍ ഓഗസ്റ്റ് ആറ്, ഏഴ് തിയതികളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 421 കേന്ദ്രങ്ങളിലായി നടക്കും.
കോഴിക്കോട് ജില്ല ഒഴികെയുള്ള റെയ്ഞ്ച് കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് ആറിനും കോഴിക്കോട്ട് ഏഴിനുമാണ് സംഗമങ്ങള്‍. റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തിലാണ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് കൗണ്‍സിലര്‍മാര്‍, റെയ്ഞ്ച് പരിധിയിലെ മദ്‌റസാ കമ്മിറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറിമാര്‍, സദര്‍ മുഅല്ലിമുമാര്‍, റെയ്ഞ്ച് പരിധിക്കകത്തെ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കണം. റെയ്ഞ്ച് തലങ്ങളില്‍ നടക്കുന്ന സംഗമങ്ങളുടെ സമയവും സ്ഥലവും സുപ്രഭാതം കോഴിക്കോട് ഓഫിസില്‍ അറിയിക്കണമെന്ന് കാംപയിന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 8589984444.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."