HOME
DETAILS
MAL
അമിത്ഷായുടെ പ്രഖ്യാപനം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി
backup
November 07 2020 | 22:11 PM
റിയാദ്: മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന സിഎഎ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം ഇന്ത്യൻ ഭരണഘടനയോടും, രാജ്യത്തെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊവിഡ് 19 ഭീതിയിൽ രാജ്യം കടന്നുപോകുമ്പോൾ യഥാർത്ഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിച്ചു ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ ശ്രമിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന ഇലക്ഷനുകൾ മുന്നിൽകണ്ട് വർഗ്ഗീയ കാർഡ് ഇറക്കി വിജയിക്കാമെന്ന അമിത്ഷായുടെ മോഹത്തിനു രാഷ്ട്രീയ സംഘടനാ ഭേതമന്യേ ഐക്യപ്പെട്ടുകൊണ്ടു കനത്ത തിരിച്ചടിനൽകണമെന്നും സോഷ്യൽ ഫോറം ഹായിൽ പ്രസിഡണ്ട് ഇല്ല്യാസ് പുനലൂർ, സെക്രട്ടറി അർഷാദ് തിരുവനന്തപുരം എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."