HOME
DETAILS
MAL
പിന്‍വാതില്‍ നിയമനങ്ങള്‍ അനുവദിക്കില്ല: മന്ത്രി രാമകൃഷ്ണന്
backup
June 17 2019 | 17:06 PM
തിരുവനന്തപുരം: ഒരുതരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങളും അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു ലക്ഷം പേര്‍ക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചു. 20,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. 2019 ഏപ്രിലിലെ കണക്കനുസരിച്ച് കേരളത്തില്‍ 35 ലക്ഷം തൊഴില്‍രഹിതരുണ്ട്. എന്നാല്‍, ഇത്രയുംപേര്‍ തൊഴിലില്ലാത്തവര്‍ ആണെന്ന് അര്‍ഥമില്ല. കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. നിയുക്തി മെഗാ ജോബ്ഫെയര്‍ വഴി 15,765 പേര്‍ക്ക് സ്പോട്ട് പ്ലേസ്മെന്റ് നല്കി. 23,556 പേര്‍ക്ക് ജോലി വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."