HOME
DETAILS
MAL
പി.എം മനോജ് മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി
backup
June 17 2019 | 17:06 PM
തിരുവനന്തപുരം: ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഉപയോഗിച്ച്് ജനങ്ങളിലെത്തിക്കുകയാണ് ചുമതല.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പി.ആര്.ഡി കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് മനോജ് എത്തുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗം പി.ആര്.ഡി ഡയരക്ടര്‍ സുഭാഷിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മനോജ് പ്രസ് സെക്രട്ടറി ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."