കൊവിഡ്: 28 മരണം കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 28 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം കാട്ടാക്കട ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സോമനാഥന് (64), കൊല്ലം താജുദ്ദീന് (75), പത്തനംതിട്ട പെരിങ്ങനാട് ബിനുരാജ് (42), പത്തനംതിട്ട മുഹമ്മദ് മുസ്തഫ (81), കടമ്പനാട് വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം ജോര്‍ജ് (77), ചേര്‍ത്തല ക്രിസ് (30), ചേര്‍ത്തല സോമസുന്ദരന്‍ പിള്ള (63), കരുവാറ്റ ബാലകൃഷ്ണന് (69), കോട്ടയം മുല്ലശേരി ഗോപിനാഥന് നായര്‍ (57), എറണാകുളം തേവര അമ്മിണി പുരുഷോത്തമന് (63), പട്ടിമറ്റം കെ.എന്‍. ശശി (66), ഈസ്റ്റ് കൊച്ചി രാധാകൃഷ്ണന് (72), വാരാപ്പുഴ തമ്പി (59), തൃശൂര്‍ മിനലൂര്‍ ഗോപാലന് (62), ഇരിങ്ങാലക്കുട ശ്രീധരന് (82), മുണ്ടൂര്‍ ബിന്ദു (48), മലപ്പുറം ചേലാക്കടവ് താമി (75), കളികാവ് മുഹമ്മദ് (70), വട്ടള്ളൂര്‍ കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കല്‍ അബൂബക്കര്‍ (78) കണ്ണൂര്‍ ആന്തൂര്‍ സി.പി. അബ്ദു (59), ചേലാട് അബ്ദുല്‍ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂര്‍ സ്വദേശിനി നഫീസ (60) എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,668 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."