HOME
DETAILS

ഫയലുകള്‍ വിളിച്ചുവരുത്തിയത് നിയമവിരുദ്ധം; ഇ.ഡിക്ക് എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടിസ്

  
backup
November 08 2020 | 00:11 AM

%e0%b4%ab%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടി. പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്നും നിയമസഭാ സെക്രട്ടറി നോട്ടിസില്‍ ആരോപിക്കുന്നു.
ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിലാണ് വിഷയത്തില്‍ വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുമെന്നു സഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ഇതു തടസപ്പെടുത്തുന്നത് അവകാശലംഘനമാണെന്നും ലൈഫ് പദ്ധതിയിലെ ഇ.ഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥരെ സഭയിലേക്കു വിളിച്ചുവരുത്താനാകും. സഭയിലെ വിഡിയോ ദൃശ്യങ്ങള്‍ നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വിവരാവകാശ കമ്മിഷനിലെ ഉദ്യോഗസ്ഥരെ മുന്‍പ് സഭയില്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു കാര്യങ്ങളെത്തും.
കള്ളപ്പണത്തട്ടിപ്പ് കേസില്‍ പി.ടി തോമസിനോടും ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനോടും വിശദീകരണം തേടാനും തീരുമാനിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് കമ്മിറ്റി ചെയര്‍മാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  33 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  an hour ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago