ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറഞ്ഞതായി യു.എന്‍
ന്യൂഡല്‍ഹി: അഞ്ചുവയസിന് താഴെയുള്ള ശിശുമരണ നിരക്ക് ഇന്ത്യയില്‍ കുറഞ്ഞതായി യു.എന്‍ റിപ്പോര്‍ട്ട്. അതേസമയം 2017ല്‍ ഇന്ത്യയില്‍ 8 ലക്ഷത്തോളം ശിശുക്കള്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ചു വര്‍ഷത്തെ ശിശുമരണ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2017 ലേത് കുറവാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യു.എന്‍.ഐ.ജി.എം.ഇ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ല്‍ ഇന്ത്യയില്‍ 6,05,000 നവജാത ശിശുക്കളും 5 മുതല്‍ 14 വയസ് വരെയുള്ള 1,52,000 കുട്ടികളുമാണ് മരിച്ചത്.
ശിശുമരണ നിരക്കില്‍ ആശാവഹമായ മാറ്റമാണ് ഇന്ത്യയില്‍ ഉണ്ടായതെന്ന് യൂണിസെഫ് പ്രതിനിധി യാസ്മിന്‍ അലി ഹഖ് പറഞ്ഞു. പ്രസവം ആശുപത്രികളിലാക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നതും രാജ്യവ്യാപകമായി നവജാത ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിച്ചതും പ്രതിരോധ കുത്തിവയ്പ്പുകള്‍ സമയബന്ധിതമായി ഉറപ്പാക്കിയതും ശിശുമരണ നിരക്ക് കുറയാന്‍ കാരണമായെന്ന് യാസ്മിന്‍ അലി ഹഖ് ചൂണ്ടിക്കാട്ടി.
ലോകത്തില്‍ 1000 ശിശുക്കളില്‍ 39 എന്ന നിരക്കിലാണ് ഇന്ത്യയില്‍ ശിശുമരണ നിരക്ക്. നഗരമേഖലകളിലേക്കാള്‍ ശിശുമരണ നിരക്ക് ഗ്രാമീണ മേഖലകളില്‍ വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."