ഹൈക്കോടതി ഉത്തരവ്;കൈപ്പ പാറമടയില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന
തൊടുപുഴ: കാഞ്ഞാറിന് സമീപത്തെ കൈപ്പ പാറമടയില്‍ സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിസ്ഥിതി ആഘാത അതോറിറ്റി അംഗങ്ങളായ ജോണ്‍ മത്തായി, ഉമ്മന്‍ കെ ഉമ്മന്‍, ഡോ. കെ ജി പത്മകുമാര്‍, ഡോ. ജോര്‍ജ് ചക്കാംചേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.പാറമട പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ പ്രദേശവാസികള്‍ എതിര്‍പ്പുമായി വന്നതിനെ തുടര്‍ന്ന് സംരക്ഷണം തേടി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാറമടയുടെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധസംഘത്തെ ഹൈക്കോടതി നിയോഗിച്ചത്.
രാവിലെ 9.30ന് എത്തിയ വിദഗ്ധസംഘം ഉച്ചയ്ക്ക് ഒന്നു വരെ കൈപ്പ പാറമട മേഖലയില്‍ ചെലവഴിച്ചു. പ്രദേശവാസികളുമായും പാറമട ഉടമകളുമായി സംഘം ആശയവിനിമയം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. വിദഗ്ധസംഘം 22ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."