തെക്കന്‍ കേരളത്തില്‍ 22 വരെ മഴ
കോഴിക്കോട്: തെക്കന്‍ കേരളത്തിലും വയനാട്ടിലും ഈ മാസം 22 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 20 വരെ ഇടത്തരം മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നേരിയ തോതിലുള്ള ചാറ്റല്‍മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍, വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ഒഴികെഎല്ലാ ജില്ലകളിലും ഇന്നുകൂടി മഴയ്ക്ക് സാധ്യതയുണ്ട്. 22ന് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.
അതിനിടെ ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ മഴ ലഭിച്ചു. 1.1 സെ.മി മഴ ലഭിച്ച വയനാട്ടിലെ അമ്പലവയലാണ് മുന്നില്‍. കണ്ണൂരിലെ തളിപ്പറമ്പ് (1.4), ഇരിക്കൂര്‍ (2), തൃശൂര്‍ ജില്ലയിലെ എനമക്കല്‍ (3.6), ആലപ്പുഴയിലെ മാവേലിക്കര (3.2), ആലപ്പുഴ (1), ഹരിപ്പാട് (5.8), കോട്ടയം (1), ഇടുക്കി (1.4), തൊടുപുഴ (3.9), പത്തനംതിട്ട ജില്ലയിലെ കുരുടമണ്ണില്‍ (8.6), തിരുവനന്തപുരം വിമാനത്താവളം (1.8), നെയ്യാറ്റിന്‍കര (1) മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. ലക്ഷദ്വീപിലെ അമിനിയില്‍ 11.4 എം.എം മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."