ഒറ്റക്കെട്ടായി നേരിടും: യു.ഡി.എഫ്
മലപ്പുറം: കെ.എം മാണിക്കെതിരേയുള്ള കേസ് യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെയും പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും കീഴില്‍ വിജിലന്‍സ് നിഷ്പക്ഷ അന്വേഷണം നടത്തിയതും മാണി കുറ്റക്കാരനല്ലെന്ന് കണ്ടണ്ടെത്തിയതാണെന്നും ചെന്നിത്തല പറഞ്ഞു. കുറ്റക്കാരനാണെന്ന് പറയാനുള്ള ഒരു തെളിവും സര്‍ക്കാരിനു മുന്നിലില്ല. കേസ് വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാണിക്കെതിരേയുള്ള കേസ് യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."