പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം ആരംഭിച്ചു
തൊടുപുഴ: 2017-18 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം ആരംഭിച്ചു.
ഒന്നാംഘട്ടത്തില്‍ സ്‌പോര്‍ട്‌സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് കായിക നേട്ടങ്ങള്‍ ചേര്‍ത്ത് ഫൈനല്‍ സബ്മിഷന്‍ കൊടുത്തശേഷം ലഭിക്കുന്ന രജിസ്റ്റര്‍ സ്ലിപ്പ്, കായിക നേട്ടങ്ങള്‍ തെളിയിക്കുന്ന അസല്‍ സര്‍ടിഫിക്കറ്റ്, അവയുടെ പകര്‍പ്പ്, മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ തെളിവെടുപ്പിന് ഹാജരാകണം. 2015 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളാണ് പരിഗണിക്കുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെരിഫിക്കേഷന്‍ നടത്തുമ്പോള്‍തന്നെ ഓരോ വിദ്യാര്‍ഥിക്കും ഒരു സ്‌കോര്‍ കാര്‍ഡ് ജനറേറ്റ് ചെയ്യും.
രണ്ടാംഘട്ടത്തില്‍ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം ലഭിക്കാനായി അവരുടെ അപേക്ഷ ഓണ്‍ലൈനായി ഹയര്‍ സെക്കന്‍ഡറി വെബ്‌സൈറ്റില്‍ അമര്‍പ്പിക്കണം.
അപേക്ഷയില്‍ താല്‍പര്യമുള്ള സ്‌കൂള്‍കോഴ്‌സുകള്‍ ഓപ്ഷനായി നല്‍കണം.
രണ്ടാംഘട്ടം ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ പകര്‍പ്പ് നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ജില്ലയിലെ നിര്‍ദ്ദിഷ്ട ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ 04862223236എന്ന ഫോണ്‍ നമ്പരില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."