HOME
DETAILS
MAL
ബാര്‍കോഴ: തുടരന്വേഷണം നിയമോപദേശം തേടിയ ശേഷം
backup
September 18 2018 | 18:09 PM
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വീണ്ടും തുടരന്വേഷണം നടത്തണോ വേണ്ടയോ എന്ന് വിശദമായ നിയമോപദേശം തേടിയ ശേഷം സര്‍ക്കാര്‍ തീരുമാനിക്കും. മാണി കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത് അന്വേഷണം തുടരാനുള്ള പച്ചക്കൊടിയായിട്ടാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിജിലന്‍സ് പലവട്ടം അന്വേഷിച്ച് തെളിവ് കണ്ടെത്താനാകാത്ത കേസില്‍ ഏത് തുടരന്വേഷണവും ശ്രദ്ധിച്ചുമാത്രമേ സാധ്യമാകൂ. ഇതിന് മുന്നോടിയായാണ് വിദഗ്ധ നിയമോപദേശം തേടുന്നത്. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ വിജിലന്‍സിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ഇന്നലത്തെ കോടതി വിധി. ഇനി കേസില്‍ അന്വേഷണം തുടരുമ്പോഴും നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ കണ്ടെത്തുകയാവും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെ പ്രധാന വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."