അരീക്കോട് സ്വദേശിയുടെ ത്വലാഖ് നിയമ പ്രകാരമല്ലെന്ന് കോടതി
മലപ്പുറം: ഭാര്യയെ ത്വലാഖ് ചൊല്ലിയ നടപടിക്ക് നിയമസാധുത നല്‍കണമെന്ന ഭര്‍ത്താവിന്റെ അപേക്ഷ മലപ്പുറം കുടുംബ കോടതി തള്ളി. മുസ്ലിം വ്യക്തി നിയമപ്രകാരം വ്യക്തമായ കാരണമില്ലാതെ ത്വലാഖ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ കുടുംബ കോടതി തള്ളിയത്. 2012 ലാണ് അരീക്കോട് സ്വദേശിയായ ഭര്‍ത്താവ് മുതുവല്ലൂര്‍ സ്വദേശിനിയായ ഭാര്യയെ ത്വലാഖ് ചൊല്ലിയത്. തുടര്‍ന്ന് ഭാര്യക്ക് ജീവനാംശം നല്‍കിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസാധുത നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് തള്ളിയത്. ഭര്‍ത്താവിന്റെയും ഭാര്യയുടേയും മുതിര്‍ന്ന രണ്ട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മധ്യസ്ഥശ്രമം നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് അപേക്ഷ കോടതി തള്ളിയത്. 2012ല്‍ ഉത്തര്‍പ്രദേശിലെ ഷെമി ആരാ കേസിലെ സുപ്രിംകോടതിവിധി കൂടി പരിഗണിച്ചാണ് കുടുംബ കോടതിയുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."