HOME
DETAILS
MAL
രുചിയില്ലാത്ത ദിവസങ്ങളില്‍
backup
November 08 2020 | 01:11 AM
മഴ നനഞ്ഞൊരാകാശത്ത്
നീലനിറമാര്‍ന്ന
അവന്റെ കണ്ണുകളിലെ
ദൈന്യതയിലേക്കുറ്റുനോക്കിയിരിക്കെയാണ്
'രുചിയില്ലാത്ത ദിവസ'മെന്ന്
പൊടുന്നനെയവന്‍ പറഞ്ഞത്..
ദൈന്യതയിലിത്തിരി മധുരം
വിളമ്പാമെന്ന അഹങ്കാരം മുറ്റിയ
അവളുടെ കണ്ണുകള്‍
കൈകള്‍ കോര്‍ത്തുപിടിച്ച്
കരിയിലകള്‍ പുതച്ച നടവഴികളിലൂടെ,
കൊത്തങ്കല്ലാടിയ ആല്‍മരച്ചുവട്ടിലൂടെ,
മഴ നനഞ്ഞ്,
പുസ്തകക്കുഞ്ഞുങ്ങള നെഞ്ചത്തടക്കി
പാടവരമ്പിലെ ചളി മുത്തിയ
കാലടികളെ പള്ളിക്കൂടമുറ്റത്തിറക്കി വച്ചതും
ഒരു അലര്‍ച്ച പാഞ്ഞുവന്ന് മുന്നില്‍
ചോരയില്‍ കുളിച്ചുകിടന്നു.
ഞെട്ടലിന്റെ ആധിക്യത്തിലും
ഉടുപ്പില്‍ ചോര പറ്റിയോയെന്നു
പരതുന്നതിനിടയില്‍
ദൈന്യതയില്‍ കാരുണ്യം കൂടി
കലര്ന്നവന്റെ കണ്ണുകള്‍
'ഇന്നും ദിവസത്തിന്
ചോരയുടെ രുചി'യെന്നു തിരുത്തി
മുറുമുറുത്തു തിരിച്ചുനടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."