പാരിപ്പള്ളി മെഡിക്കല്‍ കോളജ്: പ്രവേശന ഉത്തരവ് സംബന്ധിച്ച വകുപ്പ് മന്ത്രിയുടെ പ്രസ്താവന അപഹാസ്യം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിന് 2017-18 അധ്യയന വര്‍ഷത്തെ അനുമതി സംബന്ധിച്ച് ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ഉത്തരവ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി തനിക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും അനുമതി നല്‍കുമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നുളള വകുപ്പ് മന്ത്രിയുടെ പ്രസ്താവന അപഹാസ്യവും ലോധ കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പാരിപ്പളളി മെഡിക്കല്‍ കോളജ് അനുമതി സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇപ്പോഴും അജ്ഞതയാണ്. ഇത് സംബന്ധിച്ച് മന്ത്രിക്ക് യാതൊരു ധാരണയുമില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചുവെന്ന പ്രസ്താവനയിലൂടെ വെളിപ്പെടുന്നത്.
മന്ത്രി ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ട കമ്മിറ്റിയായ ലോധ കമ്മിറ്റി പൂര്‍ണമായും വിശ്വാസ്യത അര്‍പ്പിച്ചിട്ടില്ല.
അതു കൊണ്ടാണ് ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് സെക്രട്ടറിയോ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് വീണ്ടും ഉറപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മാത്രമല്ല റിപ്പോര്‍ട്ട് പരിശോധനയ്ക്ക് വിധേയമാക്കി വീണ്ടും കുറവ് കണ്ടെത്തിയാല്‍ 2018-19 ലെ അനുമതി നിഷേധിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും എം.പി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."