HOME
DETAILS

മലമുഴക്കി കാലത്തെ നെല്ലിയാമ്പതി

  
backup
November 08 2020 | 02:11 AM

6546354649-2

 

നെന്മാറ വനത്തില്‍ നിന്ന് ഏകദേശം പത്തോളം ഹെയര്‍പിന്‍ വളവുകളിലൂടെ കാടനക്കങ്ങള്‍ അറിഞ്ഞ് യാത്ര. പട്ടണത്തില്‍ നിന്നു നമ്മള്‍ കാടിനെ തൊട്ട് കഴിഞ്ഞാല്‍ കാലിനടിയിലൂടെ ഇരച്ചുകയറുന്ന ഒരു കാട്ടുതണുപ്പുണ്ട്. ആ ഒരു തണുപ്പ് മാത്രം മതി വീണ്ടും വീണ്ടും നമ്മളെ പാവങ്ങളുടെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന നെല്ലിയാമ്പതിയിലേക്ക് കൊണ്ടുവരുവാന്‍. പിന്നീട് മുകളിലേക്കുള്ള യാത്രയില്‍ നമ്മള്‍ വലിക്കുന്ന ഓരോ ശ്വാസത്തിലും ഒരു പുതുജീവന്റെ തുടിപ്പാണ്. ഉള്‍ക്കാട്ടില്‍ അങ്ങിങ്ങായി പൂത്തുകിടക്കുന്ന പലതരം പൂക്കളുടെ വശ്യമായ ഗന്ധമാണ്. കോടമഞ്ഞ് പുതച്ച കുഞ്ഞുചെടികളിലെ ശിഖിരങ്ങളില്‍ മഞ്ഞുതുള്ളികള്‍ പുലര്‍കാല സൂര്യനോട് ചിരിക്കുന്നത് കാട്ടു വഴിയില്‍ കാണാം.


പാലക്കാട് നിന്നു നെന്മാറ വഴി നെല്ലിയാമ്പതിയിലേക്ക് 60 കിലോമീറ്റര്‍ നീണ്ട ഈ യാത്ര യാത്രികര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമാകും എന്ന കാര്യത്തില്‍ സംശയമില്ല. പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങളുടെ ആകാശക്കാഴ്ചയൊരുക്കുന്ന വ്യൂ പോയിന്റ്, ട്രക്കിങ് ഒരുക്കുന്ന സാഹസിക, ആന, കാട്ടുപോത്ത്, മലയണ്ണാന്‍, മാന്‍ തുടങ്ങി വന്യമൃഗങ്ങളാല്‍ സമ്പന്നമായ ഇടതൂര്‍ന്ന മഴക്കാടുകള്‍... കുന്നോളം അനുഭൂതിയൊരുക്കിയാണ് നെല്ലിയാമ്പതി സ്വാഗതമോതുന്നത്.
നിരവധി ചെറിയ വെള്ളച്ചാട്ടങ്ങള്‍, കുഞ്ഞ് അരുവികള്‍, ഏലം, ഓറഞ്ച് തോട്ടങ്ങള്‍ എന്നിവയും പോബ്‌സ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ മള്‍ട്ടിക്രോപ് ഓര്‍ഗാനിക് ഫാമും കടന്നുവേണം സീതാര്‍ഗുണ്ട് വ്യൂ പോയിന്റിലെത്താന്‍. വാഹനം പാര്‍ക്ക് ചെയ്ത് കാഴ്ചകളിലേക്ക് നടന്നടുക്കാം. പോബ്‌സിന്റെ തോട്ടത്തിനു നടുവിലൂടെയുള്ള കുളിരണിഞ്ഞുള്ള നടത്തം തന്നെ മതി കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര ധന്യമാവാന്‍.

വേഴാമ്പല്‍ ചിറകടിയൊച്ച

നെല്ലിയാമ്പതി ചെക്ക്‌പോസ്റ്റ് കടന്ന് 20 മിനിറ്റോളം കാട്ടിലൂടെ യാത്ര ചെയ്തു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തൂക്കുപാലത്തിനും കരടിപ്പാറയിലേക്കുള്ള യാത്രാമധ്യേയാണ് ഞങ്ങള്‍ മലമുഴക്കി വേഴാമ്പലുകളെ കാണുന്നത്. ഇപ്പോള്‍ മാത്രം കിട്ടുന്ന ബോണസാണ് മലമുഴക്കികളുടെ കാലത്തെ നെല്ലിയാമ്പതി. ഉള്‍ക്കാടുകളില്‍ നിന്നെത്തിയ പക്ഷികള്‍ നിശബ്ദമായ കാടിനെ ഒന്നിളക്കി മറിക്കും. ഹെലികോപ്റ്റര്‍ പറന്നുയരുന്നത് പോലെയുള്ള ചിറകടിയൊച്ചയാണ് ഇവര്‍ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്. അതുവരെ നിശബ്ദമായ അന്തരീക്ഷം വന്യജീവി ഫോട്ടോഗ്രാഫര്‍മാരും വിനോദസഞ്ചാരികളാലും നിറയും. കാട്ടുവഴിയിലെ കുഞ്ഞു കടകളില്‍ ആളനക്കം ഉണ്ടാകും.

കാട്ടിലെ കര്‍ഷകര്‍

മനംമയക്കുന്ന സൗന്ദര്യത്തിനു ഉടമകളാണ് മലമുഴക്കി വേഴാമ്പലുകള്‍. മഞ്ഞ നിറത്തോടുകൂടിയ വലിയ കൊക്കും മുഖത്തും വയര്‍ ഭാഗത്തും കറുത്ത നിറവും. വെള്ളനിറമുള്ള വാലിനു കുറുകെയായി വീതികൂടിയ ഒരു കറുത്ത പട്ടയുണ്ട്. പിന്‍ കഴുത്തും മാറിടത്തിന് മുകള്‍ഭാഗവും മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് ഈ പക്ഷികള്‍ക്ക്. ചിറകുകള്‍ വീശി പറക്കുമ്പോള്‍ ഇത്രയും നിറങ്ങളുടെ സമ്മേളനങ്ങള്‍ കൊണ്ട് മലമുഴക്കിയുടെ പറക്കല്‍ അതിമനോഹരമായ ഒരു കാഴ്ചയായി മാറുന്നു.
മലമുഴക്കി വേഴാമ്പലുകളെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിന്‍സുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഏകദേശം 50 വര്‍ഷത്തോളമാണ് വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയുടെ ആയുസ്.
കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി, വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകള്‍. പലതരം വൃക്ഷങ്ങളുടേയും വിത്തുകള്‍ വിതരണം ചെയ്യുന്നതുകൊണ്ട് കാട്ടിലെ കര്‍ഷകരായും ഇവര്‍ അറിയപ്പെടുന്നു.

കാട്ടാറിലെ നീരാട്ട്

കാഴ്ചകളില്‍ നിന്ന് ഞങ്ങള്‍ കാട്ടാറും തേടിയുള്ള യാത്രയിലേക്ക് ഊളിയിട്ടു. നെല്ലിയാമ്പതി ചെക്ക്‌പോസ്റ്റില്‍ നിന്ന് ഏകദേശം 22 കിലോമീറ്ററോളം ഉണ്ട് തൂക്കുപാലത്തിലേക്ക്. ചെക്ക് പോസ്റ്റില്‍ നിന്നു പുലയന്‍പാറ വഴി ഇടത്തോട്ട് പോയാല്‍ സീതാര്‍കുണ്ട് വ്യൂ പോയിന്റിലേക്കും മണലാരു ടീ എസ്റ്റേറ്റിനു മുന്നിലൂടെ വിക്ടോറിയ പോകുന്ന വഴി വലതുവശത്തേക്ക് ആറ് കിലോമീറ്റര്‍ പോയാല്‍ തൂക്കുപാലം എത്തി.
പാലത്തിനു വശത്തിലൂടെ ഇറങ്ങി തണുത്ത വെള്ളത്തില്‍ നടത്തിയ നീരാട്ട് മടക്കയാത്രയുടെ കുളിര്‍മയേറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago