HOME
DETAILS
MAL
യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു
backup
June 17 2019 | 17:06 PM
ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. യുവാവുമായി സൗഹൃദത്തിലായ യുവതി തന്നെ വിവാഹം കഴിക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരു ബന്ധം താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് യുവതി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്.
ബൈക്കിലെത്തിയ യുവാവിന്റെ മുഖത്തേക്ക് യുവതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറഞ്ഞത്. മുഖത്തും കഴുത്തിലും മാറിലും മാരകമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. എന്നാല്‍ അടുത്ത കാലത്തായി യുവാവ് ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ചതോടെയാണ് ആസിഡ് ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."