വിദ്യാലയങ്ങളുടെ കലണ്ടര്‍ മാറ്റം: അഭിപ്രായ സമന്വയം നടത്തും
ജില്ലയില്‍ മാപ്പിള കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളെ ജനറല്‍ കലണ്ടറിലേക്ക് മാറ്റാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയരുന്നതായി ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതാതു തദ്ദേശ സ്ഥാപന പ്രസിഡന്റ്, സ്‌കൂള്‍ പ്രധാന അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരുടെ അഭിപ്രായ സമന്വയം നടത്തും. 130 വിദ്യാലയങ്ങളാണു ജില്ലയില്‍ മാപ്പിള കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്നത്. മധ്യവേനലവധിക്കാലത്ത് ഒട്ടുമിക്ക വിദ്യാലയങ്ങളും അവധിയായിരിക്കുമ്പോള്‍ മാപ്പിള സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാചര്യമുണ്ട്. സൂര്യാഘാതത്തിനു പോലും സാധ്യതയുള്ള ചൂടില്‍ വിദ്യാര്‍ഥികള്‍ പഠനം മുന്നോട്ട കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി.
വിജയഭേരി പദ്ധതിയുടെ ഭാഗമായി 4,5,6,7 ക്ലാസുകളില്‍ നടത്തിയ ബേസ് ലൈന്‍ ടെസ്റ്റില്‍ പല സ്‌കൂളുകളും പിന്നാക്കം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിദ്യാലയങ്ങളില്‍ പ്രത്യേക പദ്ധതികള്‍ ഏര്‍പ്പെടുത്തി നിലവാരം മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു. മലപ്പുറത്തെ ബാല സൗഹൃദ ജില്ലയാക്കാന്‍ ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം കാര്യക്ഷമാക്കും. കില ഡയറക്ടരുടെ നിര്‍ദേശ പ്രകാരമാണു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."