HOME
DETAILS

കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേന്ദ്രം ഇടപെടും: രാജീവ് പ്രതാപ് റൂഡി

  
backup
May 17 2017 | 19:05 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കാഞ്ഞങ്ങാട്: കേരളത്തില്‍ ഇനിയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇടപെടേണ്ടി വരുമെന്ന് കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇരകളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതെന്നും, എന്നാല്‍ കേരളത്തില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയിലെ ഐ.ടി. ഐ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ അടുത്തിടെയായി നാല് കൊലപാതകങ്ങളാണ് ഭരണം നടത്തുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നത്. ഇത് ഭൂഷണമല്ല, ജനങ്ങളുടെ സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാര താണ്ഡവം നടത്തുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടു വരുന്നത്. ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രധാന മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരളത്തിലെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രി കാഞ്ഞങ്ങാട്ടെ ഓര്‍ഫനേജ് ഐ.ടി.ഐ സന്ദര്‍ശിച്ചത്. സ്ഥാപനത്തിലെ മുഴുവന്‍ ക്ലാസ് മുറികളും മന്ത്രി നോക്കിക്കണ്ടു. സാങ്കേതിക വിദ്യാഭ്യാസ മേഖലയെ ഒരുകുടക്കീഴില്‍ കൊണ്ട് വരുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു വരികയാണ്. മധ്യപ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.
220 ഓളം വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്ന ഓര്‍ഫനേജ് ഐ.ടി. ഐ പ്രസിഡന്റ് സി.കുഞ്ഞബ്ദുല്ല ഹാജി, സെക്രട്ടറി ബി.എം മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍, ഐ.ടി.ഐ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, മംഗളൂരു എം.പി.നളിന്‍കുമാര്‍ കട്ടീല്‍, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്,കെ.രഞ്ജിത്ത് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago