HOME
DETAILS

ഗെയിംസ് ഇനങ്ങള്‍ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ശക്തം

  
backup
September 18 2018 | 18:09 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി അനുമതി നല്‍കിയ 18 കായിക ഇനങ്ങള്‍ പ്രളയ പ്രതിസന്ധിയുടെ പേരില്‍ ഉപേക്ഷിച്ചതിനെതിരേ പ്രതിഷേധം ശക്തം. കായിക സംഘടനകളും കായികതാരങ്ങളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

18 ഗെയിംസ് ഇനങ്ങളിലായി 700ലേറെ കായിക താരങ്ങളുടെ ഭാവിക്ക് വിലങ്ങുതടിയാകുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് വിവിധ കായിക സംഘടനകള്‍ ആവശ്യപ്പെട്ടു. ദേശീയ മത്സരങ്ങളില്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിനുവേണ്ടി മെഡലുകള്‍ നേടിവരുന്ന കായിക ഇനങ്ങളായ ബോക്‌സിങ്, ആര്‍ച്ചറി, ഷൂട്ടിങ്, സൈക്ലിങ്, വുഷു, യോഗ, നെറ്റ് ബാള്‍, സോഫ്റ്റ്ബാള്‍, പവര്‍ലിഫ്റ്റിങ്, ടെനിക്കോയിറ്റ്, റോളര്‍ സ്‌കേറ്റിങ്, ത്രോബോള്‍, ബേസ് ബോള്‍, ടഗ് ഓഫ് വാര്‍, ഫെന്‍സിങ്, കരാട്ടേ, സെപത്രാക്കോ എന്നീ മത്സരങ്ങളാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മാന്വല്‍ പരിഷ്‌കരണ കമ്മിറ്റിയില്‍ കായിക ഇനങ്ങളില്‍ വിദഗ്ധരല്ലാത്തവര്‍ ചേര്‍ന്നെടുത്ത തീരുമാനത്തിനെതിരേ കായിക അധ്യാപകരുടെ സംഘടനക്കും അസോസിയേഷനുകള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. കുട്ടികളുടെ ഭാവിയോര്‍ത്ത് ചെലവുചുരുക്കി ഗെയിംസ് മത്സരങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ നടത്തിപ്പിന്റെ ചുമതല അസോസിയേഷനുകളെ ഏല്‍പ്പിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.
മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഒഫിഷ്യല്‍സുകളുടെ സേവനങ്ങള്‍ (യാത്രാക്കൂലി, ഭക്ഷണം, താമസം) സൗജന്യമായി നല്‍കാമെന്ന് കായിക അസോസിയേഷനുകള്‍ അറിയിച്ചിട്ടും അനുകൂലമായ നടപടി ഉണ്ടായില്ല.
ദേശീയതലത്തില്‍ 85 ഗെയിംസ് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ നിന്ന് നിലവില്‍ 21 ഗെയിംസ് ഇനങ്ങളാണ് പങ്കെടുക്കുന്നത്. പുതുതായി ഉള്‍പ്പെടുത്തിയ 18 ഇനങ്ങളെ ഒഴിവാക്കുന്നത് മൂലം മത്സരത്തിനായി തയാറെടുപ്പുകള്‍ നടത്തുന്ന വിദ്യാര്‍ഥികളെ ബാധിക്കുമെന്നും കായിക സംഘടനകള്‍ വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago