ജനകീയ കൂട്ടായ്മയിലൂടെ നവീകരിച്ച ആരിക്കാടി പുല്‍മാട് മൈതാനം ഉദ്ഘാടനം 20ന്
കാസര്‍കോട്: ഹെല്പ്പ്ലൈന് വാട്സ്ആപ്പ് ഗ്രൂപ്പ് ജനകീയ കൂട്ടായ്മയിലൂടെ നവീകരിച്ച ആരിക്കാടി പുല്‍മാട് മൈതാനം 20നു വൈകുന്നേരം 5.30നു കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷനാവും. കുമ്പള പഞ്ചായത്ത് അനുമതിയോടെ 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കുമ്പോല്‍ മുസ്ലിം എ.യു.പി സ്കൂളിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് നവീകരിച്ചത്. 50 വര്‍ഷമായി നാട്ടുകാര്‍ വൈകുന്നേരങ്ങളില്‍ കളിക്കാന്‍ ഒത്തു കൂടിയിരുന്ന ഗ്രൗണ്ടിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ഭരധ്വാജ്, ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് എന്നിവര്‍ മുഖ്യാതിഥികളായെത്തും.
കര്‍ണാടക മന്ത്രി രാമനാഥ റൈ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡാരാക്ഷ, ജനപ്രതിനിധികളായ വി.പി.പി മുസ്തഫ, ഫരീദ സക്കീര്‍, ഹര്‍ഷാദ് വൊര്‍ക്കാടി, എ.കെ.എം അഷ്റഫ്, സൈനബ അബ്ദുല്‍ റഹ്മാന്, ബി.എന്‍ മുഹമ്മദലി, സുഖേശ് ഭണ്ഡാരി രമേശ് സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാത്രി 8.30ന് നടക്കുന്ന പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ ഹിറ്റാച്ചി തൃക്കരിപ്പൂര്‍ എഫ്.സി ബ്രദേര്‍സ് ആരിക്കാടിയെ നേരിടുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ശാഹുല്‍ തങ്ങള്‍, അലി ശഹാമ, സിദ്ധീഖ് ലോഗി, ഹമീദ് സ്റ്റോര്‍, കെ.ജി.എന്‍ മുഹമ്മദ്, അശ്റഫ് കര്‍ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."