HOME
DETAILS

കൂടെ പോരുന്ന തെരുവ്

  
backup
November 08 2020 | 03:11 AM

354169843-2

കര്‍ക്കടകത്തിന്റെ കരച്ചിലും കൊറോണയുടെ ലോക്കും കാരണം വെറുതെ വീട്ടിലിരുന്ന് അലസമായി ടി.വിയുടെ റിമോര്‍ട്ടുമെടുത്ത് ചാനലിലൂടെയൊരു ഓട്ടപ്രദിക്ഷണം നടത്തുന്നതിനിടയില്‍ കണ്ടയൊരു വാര്‍ത്തയാണ് അവന്റെ മനസിനെ പിടിച്ചുനിറുത്തിയത്.
'തെരുവിന്റെ മാണിക്യം.
അനാമികക്ക് ഐ.എ.എസ് കിട്ടിയതിന്റെ സന്തോഷമാണ് ഒരു തെരുവ് മുഴുവനും...'

അവളെ മുന്നില്‍ ആനയിച്ച് ചേരി പിള്ളേരുടെ കൂടെ സന്തോഷങ്ങള്‍ പങ്കിടുന്ന വാര്‍ത്തയുടെ ലൈവ് കണ്ട് കൊണ്ടവന്റെ ഓര്‍മകളുടെ തോണി പിറകോട്ടറിയാതെ തുഴഞ്ഞുകൊണ്ടിരുന്നു.


'അച്ഛന്‍ ശ്രീലങ്കക്കാരനാണ്. കുട്ടിയുടെ അമ്മ ദുബൈയിലെ ഒരു ഹോസ്പിറ്റലില്‍ ക്ലീനിങ് ജോലിക്ക് പോയതായിരുന്നു. അതേ ഹോസ്പിറ്റലിലെ ആംബുലന്‍സ് ഡ്രൈവറായ ശ്രീലങ്കക്കാരന്‍ സെന്തില്‍ അവളുമായി അടുക്കുകയും കൂടെ കൂട്ടുകയും എംബസിയില്‍ പോയി രജിസ്റ്റര്‍ ചെയ്തുവെന്നും ഇല്ലെന്നുമൊക്കെ കേള്‍ക്കുന്നു. ഏകദേശം കുഞ്ഞിന് രണ്ടുമാസം പ്രായമായിക്കാണും. ആ സമയത്താണ് സെന്തിലിന്റെ ആകസ്മിക മരണം വന്നവരുടെ ജീവിതത്തിന്റെ പാളംതെറ്റി താളംതെറ്റിപ്പോയത്.
അതവിടെ നില്‍ക്കട്ടെ. പറഞ്ഞ് പറഞ്ഞ് ഞാന്‍ ചാനല്‍ ചര്‍ച്ചപോലെ വഴിതെറ്റിപ്പോയിരിക്കുന്നു. എന്റെ ബന്ധുവായത് കൊണ്ടുമാത്രം പറയുകയല്ല. കൈയ്യിലുള്ള കാശ് കൊണ്ട് ഒരു വീട് വച്ചു. അത് ചേരിയിലാണെന്ന കുറവ് ചിലര്‍ കാണും. കാലമതാണല്ലോ.
അത്യാവശ്യം കൊള്ളാവുന്ന വീട് തന്നെയാണ് പണിതത്. കുട്ടിയെക്കുറിച്ച് പണത്തിനിത്തിരി കുറവുണ്ടെന്നല്ലാതെ ഒന്നും പറയാനില്ല. തനി തങ്കമാണവള്‍. നിനക്ക് ചേരും. പഠിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് വലിയ മുതല്‍കൂട്ടാവുമവള്‍. അത് എനിക്കുറപ്പാണ്. ആകെ ഒറ്റ മോള്. ഇത്തിരി ദാരിദ്ര്യമുണ്ടെങ്കിലും അവളെ പൊന്നുപോലെയാണവര്‍ വളര്‍ത്തിയത്. പൊന്നിന്‍കുടത്തിന് മേലെയിനി നിന്റെ ഒരു തരി മിന്നു മാത്രം ചാര്‍ത്തിയാല്‍ മതി.
പെണ്ണ് കണ്ട് തിരിച്ചുവരുമ്പോഴൊക്കെ അവന്റെ ചിന്തകളില്‍ മൂന്നാന്റെ വാക്കും അവളും മാത്രമായിരുന്നു.
'ഇനി ഈ പൊന്നോണകാലത്തെ അവധി ദിവസങ്ങള്‍ കിനാവിന്റെ മേല്‍ക്കൂരയില്‍ അവളോടൊത്ത് രാപ്പാര്‍ക്കാം. അങ്ങനെ ഓരോ ചിന്തകളുടെ കടന്നല്‍കൂട് അയാള്‍ക്ക് ചുറ്റും പാറികളിച്ചുകൊണ്ട് വീടിന്റെ വരാന്തയിലേക്ക് കാലെടുത്തു വയ്ക്കും മുന്‍പേ പറമ്പിലെ തെങ്ങിന്റെയും കവുങ്ങിന്റെയും ഇടയിലൊക്കെ ചുറ്റി കറങ്ങിവന്ന അച്ഛന്‍ ചോദിച്ചു.
'എന്താ അവരുടെ ചുറ്റുപാട്?'

പഠിച്ചത് ബോര്‍ഡിങ് സ്‌കൂളിലായതുകൊണ്ട് അച്ഛന്‍ ചോദിച്ചതിന്റെ പൊരുളറിയാതെ വീടും അവരുടെ ചുറ്റുവട്ടത്തെ തെരുവിന്റെ കഥകളുമെല്ലാം വള്ളിപുള്ളി തെറ്റാതെ അവന്‍ പറഞ്ഞപ്പോഴേക്കും വീടിന്റെ അടുക്കളയിലും വാരാന്തയിലെ ചാരുകസേരയിലും മഴക്കാറ് കനംവച്ച് ഇടിയും മിന്നലോടും കൂടി പെയ്യാനൊരുങ്ങി.
ഓര്‍മകളുടെ ചിതല്‍പ്പുറ്റിനെ തട്ടി മാറ്റി അവന്‍ ചാനലില്‍കൂടി വീണ്ടും യാത്ര തുടങ്ങി. ഏതോ മലയാളം ചാനലിന്റെ താരോദയം പരിപാടിയില്‍ അവളെ പരിചയപ്പെടുത്തി അവതാരിക ആദ്യ ചോദ്യമിട്ടുകൊടുത്തത് ശ്രദ്ധയില്‍പ്പെട്ടു.
'ശരിക്കും എല്ലാവര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഐ.എ.എസ് പദവിയിലേക്കുള്ള ഈ യാത്രക്കുള്ള പ്രചോദനമെന്തായിരുന്നു?'

'ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചേരിയിലെ എന്റെ വീടും പരിസരവും തന്നെ. പിന്നെ പഠിച്ചുയരണമെന്ന് എന്റെ ഉള്ളിലൊരു പനപോലെ വളര്‍ന്നുപോയ ചെറിയ വാശിയും.
അവള്‍ ചിതലരിക്കാത്ത ഓര്‍മളില്‍ നിന്നു കുറച്ചെന്തെക്കെയോ നുള്ളിപ്പെറുക്കി അവതാരികക്ക് കാണിക്ക വച്ച് ചിരിച്ചു.
'വാശിയോ.. ആരോട്?'

പ്ലസ് ടു പരീക്ഷ കഴിഞ്ഞ സമയത്ത് എന്റെ ഒരു റിലേഷന്‍ വഴി പെണ്ണ് കാണാന്‍ വന്ന നിഷ്‌കളങ്കനായ നല്ല ചെറുപ്പക്കാരന്‍. എന്റെ വീടും കൂട്ടും തെരുവായതുകൊണ്ട് നടക്കാതെപോയ വിവാഹം. അവിടെയാണ് എന്റെ തുടക്കം'.
'വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ...?'

പുറത്ത് നിന്ന് ഒരു ഏതോ പരിചിതശബ്ദം കേട്ടതുപോലെ തോന്നിയ അവന്‍ ടി.വി ഓഫ് ചെയ്ത് നനഞ്ഞ നയനങ്ങളെ കൈകൊണ്ട് തുടച്ച് ജാലകപാളി തുറന്ന് കര്‍ക്കടകത്തിന്റെ മുഖം കാണാന്‍ പുറത്തേക്ക് കണ്ണുകള്‍ പായിച്ചു. അപ്പോഴേക്കും കര്‍ക്കടകം അറ്റുപോവാത്ത മഴനൂല് കൊണ്ട് പറമ്പും പാടവും തോടും പുഴയുമൊക്കെ കൂടി ഒന്നാക്കി തുന്നിയെടുക്കാന്‍ തുടങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago